കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ നവോത്സവ് 2കെ24 നാദാപുരം കെ എം സി സി ചാമ്പ്യന്മാര്‍

Web Desk
2 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2കെ24ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്‌പോര്‍ട്‌സ് വിങ്ങും ചേര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ നടത്തിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ നാദാപുരം മണ്ഡലം കെ എം സി സി ഓവര്‍ ഓള്‍ കിരീടം നേടി. 2024 ഡിസംബര്‍ 27ന് കായിക ഇനങ്ങളോടെ ആരംഭിച്ച മത്സരങ്ങള്‍ 2025 ജനുവരി 17ന് കലാ മത്സരങ്ങളോടെയാണ് അവസാനിച്ചത്.

city exchange

ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ ജില്ലാ കെ എം സി സി പ്രസിഡന്റ് ടി ടി കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് നാദാപുരം മണ്ഡലം കെ എം സി സിക്ക് ട്രോഫി കൈമാറി.

നവോത്സവ് 2കെ24ന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ തിരുവമ്പാടി മണ്ഡലവും ഡബ്ള്‍സില്‍ ബേപ്പൂര്‍ മണ്ഡലവും ജേതാക്കളായി. ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കൊടുവള്ളി മണ്ഡലവും ജേതാക്കളായി. അത്‌ലറ്റിക്സ് മത്സരങ്ങളില്‍ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സലീല്‍ എം (പേരാമ്പ്ര മണ്ഡലം), 200 മീറ്റര്‍ മത്സരത്തില്‍ സവാദ് എം പി (നാദാപുരം മണ്ഡലം), 800 മീറ്ററില്‍ നവാസ് പുതിയോട്ടില്‍ (കുറ്റ്യാടി മണ്ഡലം) എന്നിവര്‍ ജേതാക്കളായി. 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ നാദാപുരം മണ്ഡലം ജേതാക്കളായി. ഷോര്‍ട്ട്പ്പുട്ടല്‍ കൊടുവള്ളി മണ്ഡലവും കമ്പവലിയില്‍ വടകര മണ്ഡലവും ജേതാക്കളായി.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാദാപുരം കെ എം സി സി വിജയിച്ചു. കാരംസ് ടൂര്‍ണമെന്റില്‍ വടകരയും ചെസ്സ് ടൂര്‍ണമെന്റില്‍ കുറ്റ്യാടിയും ആം റസലിങ്ങില്‍ കൊടുവള്ളി മണ്ഡലവും ജേതാക്കളായി.

- Advertisement -
Ad image

നവോത്സവ് 2കെ24ന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളില്‍ കവിതാ രചനയില്‍ കൊയിലാണ്ടിയും പ്രബന്ധ രചനയിലും ന്യൂസ് റിപ്പോര്‍ട്ടിങ്ങിലും നാദാപുരവും ഇസ്ലാമിക ക്വിസ് മത്സരത്തില്‍ പേരാമ്പ്ര മണ്ഡലവും ജേതാക്കളായി. ജനറല്‍ ക്വിസ് മത്സരത്തില്‍ വടകരയും നാദാപുരവും ഒരേ പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.

മലയാളം പ്രസംഗ മത്സരത്തില്‍ പേരാമ്പ്രയും ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ നാദാപുരം കെ എം സി സിയും വിജയികളായി. മാപ്പിളപ്പാട്ട്, അറബിക് പദ്യം ചൊല്ലല്‍, സംഘഗാനം എന്നിവയില്‍ തിരുവമ്പാടി മണ്ഡലം കെ എം സി സി വിജയിച്ചു. കവിതാലാപനത്തില്‍ പേരാമ്പ്രയും മോണോ ആക്ടില്‍ നാദാപുരവും വിജയിച്ചു. സ്‌കിറ്റില്‍ വടകരയും കോല്‍ക്കളിയില്‍ കൊയിലാണ്ടിയും വിജയികളായി. മുട്ടിപ്പാട്ട് മത്സരത്തില്‍ നാദാപുരം കെ എം സി സി വിജയിച്ചു.

നവോത്സവ് 2കെ24 കലാ കായിക മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വടകര മണ്ഡലം കെ എം സി സി രണ്ടാം സ്ഥാനത്തിനും തിരുവമ്പാടി മണ്ഡലം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

ജില്ലാ കെ എം സി സി ഭാരവാഹികളായ നവാസ് കോട്ടക്കല്‍, ഷബീര്‍ മേമുണ്ട, നബീല്‍ നന്തി, റുബിനാസ് കൊട്ടേടത്, ഷരീഫ് പി സി, മുജീബ് ദേവര്‍കോവില്‍, ഫിര്‍ദൗസ് മണിയൂര്‍, സിറാജ് മാതോത്ത്, ബഷീര്‍ കെ കെ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ ടി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!