

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ ഐപാക്ക് വാര്‍ഷിക ആഘോഷം നടത്തി. നിരവധി കലാ പരിപാടികള്‍, വിവിധ ഗെയിംമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഒയാസിസ് ബീച്ച് ക്ലബ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സജീന, ഷാനവാസ്, അസ്‌കര്‍, അഷറഫ്, ജിനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്ബര്‍ അഴതാരകനായിരുന്നു.

ഐപാക്കിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനവും നടത്തി. പ്രസിഡന്റ് ഹനീഫ്, സെക്രട്ടറി അമീര്‍ അലി, ട്രഷറര്‍ ഷജീര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്, ഷഫീര്‍, ഷാനവാസ് കോഴിക്കല്‍ , ജാഫര്‍, അജി എബ്രഹാം , ഷഫിന്‍, സജീന തുടങ്ങിയവര്‍ ടി-ഷര്‍ട്ടുകള്‍ മഹ്മൂദ് സാഹിബില്‍ നിന്ന് ഏറ്റുവാങ്ങി.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന, കളറിംഗ്, പോസ്റ്റര്‍ മേക്കിങ് മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസാദ്, ഷഫീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി വിധി നിര്‍ണ്ണയം നടത്തി. ലോക ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രവചന മത്സരത്തിലെ വിജയി സബീലിനുള്ള ഉപഹാരവും നല്‍കി. ഹനീഫ്, അമീര്‍ അലി, ഷജീര്‍, ഷാനവാസ് കോഴിക്കല്‍ തുടങ്ങിയവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

