

ദോഹ: പ്രവാസി ദോഹയുടെ നേതൃത്വത്തില്‍ എം ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി. ഐ സി സി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ കെ എം വര്‍ഗീസ് സദസ്സിനെ അഭിസംബോധന ചെയ്തു.

പകരം വയ്ക്കാനില്ലാത്ത മലയാളത്തിന്റെ മഹാനായ കഥാകാരന്റെ വിടവാങ്ങല്‍ ഇന്ത്യന്‍ സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രവാസി പ്രസിഡണ്ട് റപ്പായി അനുശോചന പ്രമേയം വായിച്ചു. എസ് എ എം ബഷീര്‍ എം ടി പ്രവാസിയുടെ രക്ഷകര്‍ത്താവായ മുതലുള്ള ചരിത്രം ഓര്‍മ്മിപ്പിച്ചു.

ദോഹയിലെ പ്രമുഖ ആര്‍ ജെ ഫെമിന സംസാരിച്ചു, ജലീല്‍ നന്ദി പറഞ്ഞു.
