മാമോക്ക് അലുംമ്‌നി ഖത്തര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പും ഗ്രാന്‍ഡ് മീറ്റപ്പും സംഘടിപ്പിച്ചു.

city exchange

ചില്‍ മാമ്മോക് ദി വിന്റര്‍ വൈബ്‌സ് എന്ന പേരില്‍ ഷഹാനിയയിലെ അല്‍ ഗാല ഫാമിലി റിസോര്‍ട്ടില്‍ നടത്തിയ സംഗമത്തോടനുബന്ധിച്ചു നിരവധി കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഇല്യാസ് കെന്‍സ അധ്യക്ഷത വഹിച്ചു. യു സി അബു മാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍ സ്വാഗതം പറഞ്ഞു.

കാക്ക് ഇന്റര്‍കോളേജ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പെണ്‍കുട്ടികളുടെ ഒപ്പന ടീം, വട്ടപ്പാട്ട് ടീം, വനിതകളുടെ ഒപ്പന ടീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫ്യൂഷന്‍ ഡാന്‍സ് ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

ഗൃഹാതുരത്വമുണര്‍ത്തിയ മാമാക്കിന്‍ തട്ടുകട സംഗമത്തിന് മാറ്റ് കൂട്ടി.

- Advertisement -
Ad image

നാസിഫ് മൊയ്തു, ഫസ്‌ന, സജ്‌ന സലീം, ദൗലത്ത് അമ്പിലേരി, അബ്ബാസ് മുക്കം, ഷാഫി ചെറൂപ്പ, ലബീബ്, ഷാഹിദ്, ഹര്‍ഷാദ്, നിഷാദ്, ഫാരിസ് ചേന്ദമംഗല്ലൂര്‍, റഫീഖ് സി കെ, ഷംസു കൊടുവള്ളി, മുഹമ്മദ് ജാബിര്‍, ഹാരിസ് തച്ചംപൊയില്‍, സാദിഖ്, അഫ്‌സല്‍ കൊടുവള്ളി, ജലീല്‍, ഷബീര്‍, മുസ്തഫ കമാല്‍, ഹിലാല്‍, ആനന്ദ്, മെഹഫില്‍, അഫ്‌സല്‍ മാവൂര്‍, ഷബീര്‍ കൂളിമാട്, മുഹമ്മദ് ചെറുവാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ട്രഷറര്‍ മെഹ്ഫില്‍ താമരശേരി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!