ശൈഖ് അന്‍സാരി പുരസ്‌ക്കാരം കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്

Web Desk
1 Min Read

കോഴിക്കോട്: ഖത്തറിലെ പ്രമുഖ പണ്ഡിതനും മനുഷ്യസ്‌നേഹിയും മതകാര്യവകുപ്പിന്റെയും സാംസ്‌കാരിക പുനരുഥാന വകുപ്പിന്റെയും ഡയറക്ടറുമായിരുന്ന ശൈഖ് അബ്ദുല്ല ഇബ്രാഹിം അല്‍ അന്‍സാരിയുടെ സ്മരണാര്‍ഥം ദയാപുരം കൂട്ടായ്മ സ്ഥാപിച്ച ശൈഖ് അന്‍സാരി പുരസ്‌ക്കാരം കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്. ശൈഖ് അന്‍സാരിയുടെ ഓര്‍മയ്ക്കായി 2009ലാണ് ദയാപുരം കൂട്ടായ്മ പുരസ്‌ക്കാരം സ്ഥാപിച്ചത്.

city exchange

സാമൂഹ്യനീതി, സാമുദായിക സൗഹാര്‍ദ്ദം, ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക വളര്‍ച്ച എന്നിവയ്ക്കായി ആത്മാര്‍ഥവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം ശൈഖ് അന്‍സാരി പുരസ്‌ക്കാരം നല്‍കുന്നത്.

മൂന്നു പതിറ്റാണ്ടായി പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും പരിചരണത്തിന്റെയും സന്നദ്ധ പ്രവര്‍ത്തനത്തിന്റെയും സംവിധാനവും സംസ്‌കാരവും കേരളത്തില്‍ അവതരിപ്പിച്ചതാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ അര്‍ഹരാക്കിയത്.

ഡോ. എം എം ബഷീര്‍ ചെയര്‍മാനും സി ടി അബ്ദുറഹിം സെക്രട്ടറിയും പി പി ഹൈദര്‍ ഹാജി, അബ്ദുല്ല നന്മണ്ട, ഡോ. എന്‍ പി ആഷ്ലി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ദയാപുരത്തുകാരായ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍നിന്ന് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

- Advertisement -
Ad image

ഡോ. എം എം ബഷീര്‍, സി ടി അബ്ദുറഹീം, എന്‍.പി ആഷ്ലി, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി പി, ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!