നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കണം: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി

Web Desk
1 Min Read

ദോഹ: ഖത്തറിലുള്‍പ്പെടെ ഇന്ത്യയ്ക്ക് പുറത്തുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ (നീറ്റ്) നിര്‍ത്തലാക്കിയ നടപടി പിന്‍വലിച്ച് പരീക്ഷാ കേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര വിദ്യാഭ്യസ മന്ത്രിയോട് ആവശ്യപ്പെട്ടു.

city exchange

പ്രവേശന പരീക്ഷ നടത്തിപ്പ് ഏജന്‍സിയായ നാഷനല്‍ ടെസ്റ്റ് ഏജന്‍സിയുടെ 2024ലെ സെന്ററുകളുടെ ലിസ്റ്റില്‍ നിന്നും ഖത്തറിലെയുള്‍പ്പെടെയുള്ള പരീക്ഷ കേന്ദ്രങ്ങളെ യാതൊരു വിശദീകരണവുമില്ലാതെ ഒഴിവാക്കിയത് പ്രവാസ സമൂഹത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള അവഗണനെയെയാണ് കാണിക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി.

ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനപ്പെട്ടിരുന്ന പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്തിയതുമൂലം വിദ്യാര്‍ഥികളും കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് രാഷട്രങ്ങളിലെ എട്ട് പരീക്ഷാ കേന്ദ്രങ്ങളുള്‍പ്പെടെ പതിനാലു കേന്ദ്രങ്ങളാണ് നിര്‍ത്തലാക്കിയത്.

- Advertisement -
Ad image

പാര്‍ലിമെന്റംഗങ്ങളുടെ സഹായത്തോടെ പരീക്ഷ കേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാന്‍ പ്രസിഡണ്ട് സമീര്‍ ഏറാമലയുടെ അO്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിശ്രീജിത് എസ് സ്വാഗതവും ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!