നരേന്ദ്ര മോഡി 14ന് ഖത്തറില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 14ന് ഖത്തര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഖത്തറിലെത്തുകയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

city exchange

ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയാണ് ഖത്തറിലേക്കുള്ള യാത്രയുടെ ലക്ഷ്യമെന്ന് ക്വാത്ര പറഞ്ഞു. ചാരവൃത്തിക്ക് വധശിക്ഷ വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചതിന് നന്ദി പറയാനാണ് പ്രധാനമന്ത്രി ഖത്തറിലെത്തുന്നതെന്നാണ് സൂചന. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഖത്തറിലെ ഉന്നത വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരിക്കുമിതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14നാണ് മോഡി ഉദ്ഘാടനം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!