

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും കട്ടേപ്പാടം പാടശേഖര സമിതിയും സംയുക്തമായി കട്ടേപ്പാടത്ത് നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടത്തി. അത്യുത്പാദന ശേഷിയുള്ള ഉമ നെല്‍വിത്താണ് കൃഷി ചെയ്തത്.

കട്ടേപ്പാടത്ത് മുപ്പത് ഏക്കറിലാണ് കുന്നുകര ഉള്ള ഷിജു എന്ന കര്‍ഷകന്‍ കൃഷി ചെയ്തത്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു വിത്ത് നൂറു ശതമാനം സബ്‌സിഡിയിലാണ് കൃഷി ചെയ്യുന്നത്. വളത്തിനും കൂലി ചെലവിനും പഞ്ചായത്ത് സബ്‌സിഡി നല്‍കുന്നു.

കൊയ്‌തെടുക്കുന്ന നെല്ല് സപ്ലൈക്കോക്ക് നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കട്ടേപ്പാടത്ത് കൃഷി ചെയ്യുന്നുണ്ട്. ഒരു കാലത്ത് എറണാകുളം ജില്ലയിലെ പ്രധാന കൃഷി പ്രദേശമായ ചൂര്‍ണ്ണിക്കരയില്‍ നഷ്ടപ്പെട്ടു പോയ നെല്‍ കൃഷി വീണ്ടും തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി പഞ്ചായത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി നെല്‍കൃഷിക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ വാര്‍ഷിക പദ്ധതിയില്‍ വെക്കാറുണ്ട്.
ചൂര്‍ണ്ണിക്കര കൃഷി ഓഫീസറും ജീവനക്കാരും നെല്‍കൃഷിയെ സജീവമാക്കുന്നതിനു വേണ്ടി കൃഷി ആരംഭിക്കുന്നത് മുതല്‍ കൊയ്യുന്നതു വരെ എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
കട്ടേപ്പാടത്ത് നടന്ന കൊയ്ത്തുല്‍സവം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റൂബി ജിജി, മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പര്‍മാരായ പി എസ് യൂസഫ്, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ഖാദര്‍, റംല അലിയാര്‍, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഖദീജ സി എം, പാടശേഖര സമിതി പ്രസിഡന്റ് ഹൈദ്രോസ് കാരോത്തുകുഴി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, പി കെ പ്രഭാകരന്‍, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി നാസര്‍, ടി ഐ മുഹമ്മദ്, ജി മാധവന്‍ കുട്ടി, ശശി തൂമ്പായില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

