ഷുഹൈബ് അനുസ്മരണം നടത്തി

Web Desk
1 Min Read

ആലുവ: സി പി എം നിഷ്ടൂരമായി കൊലപ്പെടുത്തിയ കണ്ണൂര്‍ മട്ടന്നൂരിലെ ധീരരക്ത സാക്ഷി ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും എടത്തല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ചാട്ടുകരയില്‍ സംഘടിപ്പിച്ചു.

city exchange

മണ്ഡലം പ്രസിഡന്റ് എം എം ഷകീര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി എടത്തല സെന്‍ട്രല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം അഷറഫ് ഉദ്ഘാടനം ചെയ്തു. നൊച്ചിമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ എ മാഹിന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എ എം മുനീര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ശംസുദ്ധീന്‍, പഞ്ചായത്ത് അംഗം ടി എം എ കരീം, സാജിദ അബ്ബാസ്, പി കെ എല്‍ദോസ്, എം എ ഹാരിസ്, പി എ ഹാരിസ്, സിറാജ് ചേനക്കര, എം പി കുഞ്ഞുമുഹമ്മദ്, വി എസ് ഗോപകുമാര്‍, അന്‍വര്‍ കുഞ്ചാട്ടുകര, ജസ്റ്റിന്‍ ജോണ്‍, നിസാര്‍ മാഷ്, ലില്ലി ജോണി, രാജു ഭാസ്‌ക്കര്‍, പി ബി അലി, ടി എ അഷറഫ്, സാദിക്ക് പി ഒ, ഹംസ കുഞ്ചാട്ടുകര, കെ എ അനസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!