

കോഴിക്കോട്: ആയിഷ ബിന്‍ത് അബ്ദുല്ല കക്കോടന്‍ എഴുതിയ നാല് പുസ്തകങ്ങളുടെ പ്രകാശനം എം എം അക്ബര്‍ നിര്‍വ്വഹിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

സ്വഭാവ സംസ്‌ക്കരണം ഇസ്‌ലാമില്‍, ഏകനായ അല്ലാഹു, അല്ലാഹ് ദ വണ്‍ ആന്റ് ഒണ്‍ലി ഇലാഹ് തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും എഴുതിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.

ആലുവ ജുമാ മസ്ജിദ് ഇമാം മൊയ്തു നദ്‌വി അല്‍ ഫുര്‍ഖാനി, കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, ലിപി അക്ബര്‍ എന്നിവര്‍ സംസാരിച്ചു. എം എ സുഹൈല്‍ സ്വാഗതവും ഷിബില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

