

ആലുവ: ആറുവരിപ്പാത നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ലെ തളിക്കുളം- കൊടുങ്ങല്ലൂര്‍ സെക്ഷനിലെ മൂന്നുപീടിക ജംഗ്ഷനില്‍ അടിപ്പാത അനുവദിച്ചുത്തരവായതായി ബെന്നി ബഹനാന് എം പി അറിയിച്ചു.

നിലവില്‍ അടിപ്പാത നിര്‍ദ്ദേശിച്ചിട്ടില്ലാത്ത വിവിധ സ്ഥലങ്ങളില്‍ അടിപ്പാതകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന് എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത അതോറിറ്റി ചെയര്മാന് എന്നിവരെ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപീടിക ജംഗ്ഷനില്‍ നിന്നും മൂന്നുപീടിക ബീച്ച് റോഡിലേക്ക് അടിപ്പാത നിര്‍മ്മിക്കുന്നതിന് 1.91 കോടി രൂപ അനുവദിച്ചത്.

അടിപ്പാത നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായി എം പി അറിയിച്ചു.

