‘ഒപ്പമുണ്ട് എം പി’ പദ്ധതി: തൃശൂര്‍ ജില്ലയിലെ ഭിന്നശേഷി സഹായ ഉപകരണ വിതരണം പൂര്‍ത്തിയായി

Web Desk
1 Min Read

മാള: ബെന്നി ബെഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റ് പരിധിയില്‍ വരുന്ന തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാര്‍മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പൂര്‍ത്തിയായി.

city exchange

ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല സുബ്രമണ്യന്‍, ശോഭന, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, കുഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, അലിംകോ പ്രതിനിധി ഗിരിധക് നായക്, കാര്‍മല്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സീന, എന്‍ എസ് വിജയന്‍, പി വി മൊയ്തു, മാള വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് പി ഡി പാപ്പച്ചന്‍, കൊടുങ്ങല്ലൂര്‍ കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം നാസര്‍, പി ഡി ജോസ്, അഡ്വ. ഒ ജെ ജെനീഷ്, മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം നടത്തിയത്.

- Advertisement -
Ad image

ക്യാമ്പില്‍ സംബന്ധിക്കാത്ത ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ അങ്കമാലി എം പി ഓഫിസില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റുവാങ്ങാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!