

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാവുകയും മഴക്കെടുതികള്‍ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുവാക്കള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

ഐ എസ് എം സന്നദ്ധ സേവന വിഭാഗമായ ഈലാഫ് വളണ്ടിയര്‍മാരുടെ സേവനം ജില്ലയിലെ മുഴുവന്‍ ദുരിത ബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

ജില്ല പ്രസിഡണ്ട് ജുനൈദ് സലഫി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്മാന്‍ മദനി, സൈദ് മുഹമ്മദ്, അഹ്മദ് റഊഫ്, ശജീര്‍ഖാന്‍, നൗഷാദ്, ഖാദര്‍ നരിക്കുനി, അസ്ലം എം ജി നഗര്‍ എന്നിവര്‍ സംസാരിച്ചു.

