

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാരായ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ പ്രത്യേക സെല്‍ ആരംഭിക്കണമെന്ന് കോഴിക്കോട് സംഘടിപ്പിച്ച റിവാഡ് (റിഹാബിലിറ്റേഷന്‍ എജുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ ആക്ടിവിറ്റീസ് ഫോര്‍ ഡിഫറന്റ്‌ലി ഏബ്ള്‍ഡ് ഫൗണ്ടേഷന്‍) അക്കാദമിക്ക് സെമിനാര്‍ ആവശ്യപ്പെട്ടു.

റിവാഡ് അക്കാദമിയുടെ ലോഞ്ചിംഗ് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയ ഡാലി നിര്‍വഹിച്ചു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു. റിവാഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു.

ഐ എസ് എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂര്‍, പി എന്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ജുനൈദ് മേലേടത്ത്, ബഷീര്‍ പട്ടേല്‍താഴം, നസ്‌റിയ ടീച്ചര്‍, ഹംസ ജൈസല്‍, ഹാരിസ് കരുവാരക്കുണ്ട്, പി ഐ മുഹമ്മദ് ഷാഫി, ശുഐബ് പി ടി, നജീബ് പുത്തൂര്‍ പള്ളിക്കല്‍ സംസാരിച്ചു.

