

കൊച്ചി: പോത്താനിക്കാട് വീടിന് തീവച്ച കേസില്‍ പ്രതി അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നി (22)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് തീയിട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി തീവയ്ക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍.
അന്വേഷണ സംഘത്തില്‍ പോത്താനിക്കാട് ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ് ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, കെ ടി സാബു, എ എസ് ഐമാരായ എം എസ് മനോജ്, വി സി സജി, സി പി ഒമാരായ കെ എ നിയാസുദ്ദീന്‍, വി കെ സനൂപ്, ഷാനവാസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

