

തൃശൂര്‍: കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകന് എസ് ശശി (65) അന്തരിച്ചു. ദേശാഭിമാനി ചീഫ് എക്കൗണ്ട്സ് മാനേജരായിരുന്നു. മുംബൈയിലുള്ള മകള്‍ അപര്‍ണയുടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ല്‍ തൃശൂരില്‍ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇ എം എസിനൊപ്പം ഏറെക്കാലം ദല്‍ഹിയിലായിരുന്നു താമസം. സി പി എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടി സി എസ്, മുംബൈ). മരുമക്കള്‍: എ എം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഡല്‍ഹി), രാജേഷ് ജെ വര്‍മ (ഗോദ്റേജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനിയര്‍, മുംബൈ).

