ശിശുദിനം ആഘോഷിച്ചു

Web Desk
1 Min Read

ആലുവ: നവംബര്‍ 14ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലും ശിശുദിനാഘോഷം നടത്തി.

city exchange

പഞ്ചായത്ത്തല ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.

ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന സ്വാഗതവും അങ്കണവാടി ടീച്ചര്‍ രാജി ടീച്ചര്‍ നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, മെമ്പര്‍മാരായ ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, സി ഡി എസ് മെമ്പര്‍ സെമിത ഷംസു, മോണിറ്ററിങ് കമ്മിറ്റി അംഗം കെ കെ രാജു, അങ്കണവാടി ടീച്ചര്‍മാരായ ഉഷ, റണ്‍ബി, ദില്‍ഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുട്ടികളുടെ റാലി ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് മധുരപലഹാരം കൊടുക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!