

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റോള്‍സ് റോയ്‌സ് ചെയര്‍ അനിറ്റ ഫ്രൂവും സംഘവുമായി കൂടിക്കാഴ്ച നടത്തി. അമിരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്‌ലിസിലായിരുന്നു കൂടിക്കാഴ്ച.

റോള്‍സ് റോയ്‌സിന്റെ ചെറിയ മോഡ്യൂലാര്‍ റിയാക്ടറില്‍ നിക്ഷേപിക്കാനുള്ള ഖത്തറിന്റെ താത്പര്യത്തിന് അനിറ്റ ഫ്രൂവ് നന്ദി രേഖപ്പെടുത്തി. ചെറിയ ചെലവില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോ കാര്‍ബണ്‍ വൈദ്യുതോത്പാദനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കമ്പനിക്ക് ഖത്തര്‍ നല്കുന്ന സഹകരണത്തിനും അനിറ്റ നന്ദി അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

