മത സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് മിഷിന്റെ സേവനം മഹത്തരമെന്ന് ആര്‍ച്ച് ബിഷപ്പ് ചക്കാലക്കല്‍

Web Desk
1 Min Read

കോഴിക്കോട്: മത സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിനാവശ്യമായതാണെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ഇവിടെ നിന്നത് മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തൊട്ടാകെയും വ്യാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കുയര്‍ത്തപ്പെട്ട മിഷിന്റെ കാര്യദര്‍ശി ഡോ. വര്‍ഗീസ് ചക്കാലക്കലിന് സ്‌നേഹാദരവ് സമര്‍പ്പിക്കുവാനെത്തിയ മിഷ് പ്രതിനിധി സംഘത്തോട് തന്റെ സന്ദേശം നല്കിയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

city exchange

മിഷ് അംഗവും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍, മിഷ് ട്രഷറര്‍ ഷെവലിയാര്‍ സി ഇ ചാക്കുണ്ണി, കോ- ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് എന്നിവര്‍ സ്‌നേഹാദരവ് സമര്‍പ്പിച്ചു.

വൈസ് ചെയര്‍മാന്‍ നസീര്‍ ഹുസൈന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സി എ ആലിക്കോയ, എ വി ഫര്‍ദിസ്, നാസിയ ഹാനി, യൂത്ത് വിംഗ് കണ്‍വീനര്‍ ഹാനി മുസ്തഫ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!