ഇശല്‍തേന്‍കണം പെയ്തിറങ്ങിയ ഈദ് സംഗമം

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കൊല്ലം ഏരിയ കമ്മിറ്റി ഐബൈക് ഹാളില്‍ സംഘടിപ്പിച്ച ഈദ് സംഗമം വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി.

city exchange

ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുറഹിമാന്‍ ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുന്‍സിപ്പല്‍ കെ എം സി സി പ്രസിഡണ്ട് താഹ ബര്‍ഗേവ ഉദ്ഘാടനം ചെയ്തു.

കെ എം സി സി ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് കെ കെ വി മുഹമ്മദലി, കൊയിലാണ്ടി മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഫാസില്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജൗഹര്‍ പുറക്കാട്, ട്രഷറര്‍ നൗഫല്‍ അലങ്കാര്‍, കെ എം സി സി ഖത്തര്‍ വനിതാ വിംഗ് ഉപദേശക സമിതിയംഗം നൗഷിബ ശാഫി എന്നിവര്‍ സംസാരിച്ചു.

നാട്ടില്‍ നിന്നെത്തിയ റിയാലിറ്റി ഷോ ഫെയിം ഫെല്ല ഫായിസിനും കെ എം സി സി ഖത്തര്‍ വുമണ്‍സ് വിംഗ് സംസ്ഥാന ഉപദേശക സമിതി അംഗമായ നൗഷിബ ഷാഫിക്കും പരിപാടിയില്‍ സ്‌നേഹാദരവ് നല്‍കി.

- Advertisement -
Ad image

ഗായകന്‍ സലിം പാവര്‍ട്ടിയും മകന്‍ സല്‍മാന്‍ ഫാരിസും ഖത്തറിന്റെ നിത്യഹരിത താരങ്ങളാണെന്ന് പാടി തെളിയിക്കുകയുണ്ടായി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഫെല്ല ഫായിസും ഗസല്‍ മുട്ടിപ്പാട്ട് സംഘവും ഹൃദ്യമായ പ്രകടനങ്ങള്‍ കൊണ്ട് പരിപാടിയെ ധന്യമാക്കി.

കെ എംസി സി ഖത്തര്‍ കൊല്ലം എരിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി അബ്ദുറഹിമാന്‍ ടി (ബൈത്തു റഹ്മ), ഫാസില്‍ കൊല്ലം, ഷാഫി യു, സലാം കെ വി എന്നിവരെയും
ലത്തീഫ് ഹര്‍ഷ് (പ്രസിഡണ്ട്), ഇസ്മായില്‍ താജ് (ജനറല്‍ സെക്രട്ടറി), നവാസ് കെ വി (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി
സിറാജ് എം ബി, ഹാരിസ്, എ എം, റിസ്വാന്‍ കൊല്ലം,
സെക്രട്ടറിമാര്‍ അസലു ടി, സദഫു കെ വി എന്നിവരേയും തെരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി കെ വി സലാം സ്വാഗതവും രക്ഷാധികാരി യു ഷാഫി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!