

പയ്യന്നൂര്‍: പുതു തലമുറയ്ക്ക് പരിചയമില്ലാത്ത രാമന്തളിയിലെ മുസ്‌ലിം ലീഗിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ കളങ്കമില്ലാത്ത നിസ്വാര്‍ഥ സേവകനായ ഇറയത്ത് ഇബ്രാഹിം സാഹിബിന്റെ വിയോഗം മുസ്‌ലിം ലീഗ് കേന്ദ്രങ്ങളിലുള്ളവരെ മാത്രല്ല പഴയകാല സാമൂഹ്യ സംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലുള്ളവരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തി.

വൈവാഹിക ജീവിതമായി ബന്ധപ്പെട്ടു പഴയങ്ങാടി മെട്ടാമ്പ്ര ത്തേക്ക് താമസം മാറിയതോടെ രാമന്തളിയുമായുള്ള അടുത്ത ബന്ധം വേര്‍പെടുത്തേണ്ടിവന്നു.

രാമന്തളിയുടെ ഉന്നത കുടുംബമായ ഇറയത്ത് തറവാട്ടിലെ കാല്‍ നൂറ്റാണ്ടിലേറെ ജമാഅത്ത് പ്രസിഡണ്ടായിരുന്ന പരേതനായ ഇ അബ്ദുറഹ്മാന്‍ സാഹിബിന്റെ സഹോദരീ പുത്രണ് അദ്ദേഹം. എന്നാല്‍, കുടുംബ മഹിമ പുറത്തറിയിക്കാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇബ്രാഹിം സാഹിബ് ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നാട്ടിലെ മുസ്‌ലിം ലീഗിന്റെ 32ഓളം പേരടങ്ങുന്ന വളണ്ടിയര്‍ കോറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. പഴയ കാല മുസ്‌ലിം ലീഗിന്റെ നേതാവും എം എസ് എഫിന്റെ അഡൈ്വസറുമായിരുന്ന മുണ്ടക്കാല്‍ മമ്മു സാഹിബ് തുടങ്ങിയവരോടൊപ്പം വന്ദ്യനായ സി എച്ച് മുഹമ്മദ് സാഹിബിന്റെയും മറ്റും സ്വീകണച്ചടങ്ങുകള്‍ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
രാമന്തളി ശാഖ മുസ്‌ലിം ലീഗ് 2017-ല്‍ സംഘടിപ്പിച്ച ശാഖ സമ്മേളനത്തോടനുബന്ധിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഇബ്രാഹിം സാഹിബിനെ പുരസ്‌കാരം നല്‍കി ആദരിച്ചു. അതിനു വേണ്ടി വസതിയിലെത്തിയ ഞങ്ങളോട് പറഞ്ഞ ഒരു വാക്കു മനോമുകുരത്തില്‍ മായാതെ മങ്ങാതെ കിടക്കുന്നു. ‘നിങ്ങളുടെയൊക്കെ സാന്നിധ്യം കൂടുതല്‍ എനര്‍ജിയുണ്ടാക്കുമെന്ന്’ സന്തോഷം കൈമാറി ക്കൊണ്ടായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്.

