2026 ലോകകപ്പ് നഗരങ്ങള്‍ ഫിഫ പ്രഖ്യാപിച്ചു

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2022-06-17 12:07:43Z | |

|

ന്യൂയോര്‍ക്ക്: ഖത്തറിന് പിന്നാലെ 2026ല്‍ നടക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളുടെ പേരുകള്‍ ഫിഫ വെളിപ്പെടുത്തി. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ് എന്നിവ ഉള്‍പ്പെടെ അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡാളസ്, ഹ്യൂസ്റ്റണ്‍, കന്‍സാസ് സിറ്റി, മിയാമി, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍ എന്നിവയായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്ത 11 അമേരിക്കന്‍ നഗരങ്ങള്‍. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍, മെക്‌സിക്കന്‍ നഗരങ്ങളായ ഗ്വാഡലജാറ, മെക്‌സിക്കോ സിറ്റി, മോണ്ടെറി എന്നിവയും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഉദ്ഘാടന- ഫൈനല്‍ മത്സരങ്ങളുടെ കേന്ദ്രങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

city exchange

2026ലെ ലോകകപ്പില്‍ ആദ്യമായി ടൂര്‍ണമെന്റ് ടീമുകള്‍ 32ല്‍ നിന്ന് 48 ആയി വര്‍ധിക്കും. അതോടൊപ്പം മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
1970, 1986 വര്‍ഷങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച മെക്‌സിക്കോ മൂന്നാം തവണയും ലോകകപ്പിന് വേദിയൊരുങ്ങുന്ന രാജ്യമെന്ന അപൂര്‍വ്വ ബഹുമതിയും സ്വന്തമാക്കും.

ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് 1994ല്‍ യു എസ് ആതിഥേയത്വം വഹിച്ചിരുന്നു. കാനഡ ആദ്യമായാണ് 2026ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!