ഷെയ്ന്‍ നിഗം- സണ്ണി വെയ്ന്‍ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

Web Desk
1 Min Read

പാലക്കാട്: ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങില്‍ ഷൈന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബിപിന്‍ പെരുമ്പള്ളി, എന്നിവര്‍ പങ്കെടുത്തു. സിദ്ധാര്‍ഥ് ഭരതന്‍ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

city exchange

സിന്‍ സില്‍ സെല്ലുലോയ്ഡ്‌ന്റെ ബാനറില്‍ മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം എസ് ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് എം സജാസ് ആണ്.

സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകനായിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്. ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍. പ്രോജക്ട് ഡിസൈനര്‍: ലിബര്‍ ഡേഡ് ഫിലിംസ്. ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍. പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് ഈഴവന്‍. അസോസിയേറ്റ് ഡയറക്റ്റേര്‍സ്: തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ. മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സംഘട്ടനം: പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ്: ടൂണി ജോണ്‍, സ്റ്റില്‍സ്: ഷുഹൈബ് എസ് ബി കെ, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!