ഖത്തര്‍ ലോകകപ്പ് രാജ്യങ്ങളുടെ പതാക ഉയര്‍ത്തല്‍ പൂര്‍ത്തിയായി

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2022-06-17 12:06:32Z | |

Image processed by CodeCarvings Piczard ### FREE Community Edition ### on 2022-06-17 12:06:32Z | |

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ മുഴുവന്‍ പതാകകളും ദോഹയില്‍ ഉയര്‍ത്തി. ലോകകപ്പ് മത്സരത്തിലേക്ക് 32 ടീമുകളുടേയും യോഗ്യത പൂര്‍ത്തിയായതിന് പിന്നാലെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ദോഹ കോര്‍ണിഷില്‍ ആഘോഷം സംഘടിപ്പിച്ചു.

city exchange

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍ എല്‍ സി സി ഇ ഒ നാസര്‍ അല്‍ ഖാതര്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍ അന്‍സാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയ രാജ്യങ്ങള്‍: ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്‌സ്, പോര്‍ച്ചുഗല്‍, പോളണ്ട്, വെയില്‍സ്, ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, ഉറുഗ്വേ, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി അറേബ്യ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, കാനഡ, യു എസ് എ, കോസ്റ്റാറിക്ക, ഘാന, സെനഗല്‍, മൊറോക്കോ, ടുണീഷ്യ, കാമറൂണ്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!