

ന്യൂഡല്‍ഹി: രോഹിണി കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഗുണ്ടാ തലവന്‍ ജിതേന്ദര്‍ യോഗിക്കെതിരായാണ് വെടിവെയ്പ് നടത്തിയത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വെടിവെയ്പ് നടത്തിയ അക്രമി സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതേന്ദ്രന്‍ യോഗിയെ തീഹാര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സംഭവം.

