
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ‘മോന്‍ത’ എന്ന പേരിലുള്ള ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ സേനകളെ സജ്ജമാക്കി ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു. ‘മോന്‍ത’ ശക്തി പ്രാപിച്ച് ‘തീവ്രചുഴലിക്കാറ്റ്’ നിലയിലേക്കുയരും എന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
