കലാനിധി- ലെനിന്‍ രാജേന്ദ്രന്‍- ചുനക്കര രാമന്‍കുട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍- ചുനക്കര രാമന്‍കുട്ടി പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍, ഹോട്ടല്‍ ഉദയസമുദ്ര മാനേജിംഗ് ഡയറക്ടര്‍ എസ് രാജശേഖരന്‍ നായര്‍, ക്ഷേത്രം ട്രസ്റ്റ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി കെ ഹരികുമാര്‍, സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീ ശിവശങ്കര പുരസ്‌കാരം ഓണവില്ല് കുടുംബം കാരണവര്‍ ബിന്‍കുമാറും ശ്രീ ശിവപാര്‍വതി പുരസ്‌കാരം ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമാ ജി നായരും ലെനിന്‍ രാജേന്ദ്രന്‍ പുരസ്‌കാരം ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണിയും ചുനക്കര രാമന്‍കുട്ടി പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ സാജനും ഏറ്റുവാങ്ങി.

സന്തോഷ്‌ക്കുറുപ്പ്, എ എസ് ജോബി, രാജീവ് ഒ എന്‍ വി, അപര്‍ണ രാജീവ്, റഹിം പനവൂര്‍, മാതൃഭൂമി, സിന്ധു കുമാര്‍, ഹണി എച്ച്, സജി ശ്രീവത്സം, നിതിന്‍ എ എഫ്, ഫ്രാന്‍സിസ് അമ്പലമുക്ക്, പ്രദീപ് മരുതത്തൂര്‍,
സന്തോഷ് രാജശേഖരന്‍, അരിസ്റ്റോ സുരേഷ്, പ്രവീണ്‍ ഏണിക്കര, രാഹുല്‍ സതീഷ്, പ്രകാശ് പ്രഭാകര്‍, രവീന്ദ്രന്‍ പാടാച്ചേരി, സീന, അനാമിക, വൈഗ, രാജശേഖരന്‍ തുടലി, പി ജി ശശി, ഹരികുമാര്‍ കെ പി, പയറ്റുവിള സോമന്‍, ഷാജി ഇല്ലത്ത്, സരിത ദീപക്, മിന്‍ഹാസ് എം കെ, ശ്രേയാ മഹേഷ് എന്നിവരും വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

- Advertisement -
Ad image

ഹരികുമാര്‍ കെ. പിയുടെ ‘കലാ പൈതൃകം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. നിത്യസ്‌നേഹ നായകന്‍, ഉടയാടകള്‍ ചാര്‍ത്തിയ നാട് എന്നീ ആല്‍ബങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സിനിമ, ടി വി താരങ്ങളും കലാനിധി പ്രതിഭകളും പങ്കെടുത്ത കലാവിരുന്നും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!