റഷ്യ- യുക്രൈന്‍ സംഘര്‍ഷം; റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സി പി എം

Web Desk
1 Min Read

കൊച്ചി: റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

city exchange

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കണം. യുക്രൈന്‍ നാറ്റോയില്‍ അംഗമാകരുതെന്നും അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരിപറഞ്ഞു.

മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ തകര്‍ക്കാനാകില്ല. ആര്‍ എസ് എസിനെ ചെറുക്കാന്‍ മതേതര മുന്നേറ്റങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ വിമര്‍ശിച്ച് യെച്ചൂരി പറഞ്ഞു.

- Advertisement -
Ad image

സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച വികസന നയരേഖ പാര്‍ട്ടി നയത്തിന് അനുസൃതമാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖ മുന്നോട്ടുവയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റിനിര്‍ത്താനാകില്ല. രാജ്യത്താകമാനം യുവജനങ്ങള്‍ പാര്‍ട്ടിയിലേക്കാകള്‍ഷിക്കപ്പെടുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!