
ദോഹ: ഫെബ്രുവരി 17ന് ചൊവ്വാഴ്ച വൈകിട്ട് ഖത്തറിലുള്ള മുസ്‌ലിംകള്‍ റമദാന്‍ മാസപ്പിറവി വീക്ഷിക്കണമെന്ന് ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

മാസപ്പിറവി ദര്‍ശിക്കുന്നവര്‍ ദഫ്‌ന ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചു.

മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
