
ദോഹ: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഐ സി ബി എഫ് ഔദ്യോഗിക ഫുട്‌ബോള്‍ ടീം വര്‍ക്കേഴ്‌സ് ഫുട്ബാള്‍ കപ്പ് 2026ല്‍ ബംഗ്ലാദേശിനെതിരെ അല്‍ അറബി ക്ലബ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആധികാരിക വിജയം നേടി അവരുടെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം കുറിച്ചു.


തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷൂറന്‍സ് ഫണ്ട് സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് ആരംഭിച്ചു. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സോമാലിയ, മൊറോക്കോ, സെനഗല്‍, കെനിയ, മൗറിറ്റാനിയ, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളും പ്രമുഖ പ്രാദേശിക ക്ലബ്ബുകളും പങ്കെടുക്കുന്ന ശക്തമായ മത്സരരംഗത്തിലാണ് ഇന്ത്യയും. കൂടാതെ മൊവാസലത്, ഡബ്ല്യു എസ് ഐ എഫ്, അനെംഎല്‍ എന്നീ മൂന്ന് ടീമുകളും മത്സരിക്കുന്നു.
