Connect with us

Community

ചാരിറ്റി ലക്ഷ്യമിട്ട് സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ രണ്ട്

Published

on


ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ സെക്കന്റ് ജേഴ്‌സി പ്രകാശനവും ട്രോഫി പുറത്തിറക്കലും നടത്തി. കാലിക്കറ്റ് നോട്ട്ബുക്ക് റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജേഴ്‌സി പ്രകാശനവും ട്രോഫി പുറത്തിറക്കലും അരങ്ങേറിയത്.

ട്രോഫിയും ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠനും ജേഴ്‌സിയും ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജനും പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ പങ്കെടുത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന ക്രിക്കറ്റ് ലീഗില്‍ 12 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന തുക ഖത്തര്‍ ചാരിറ്റി മലയാളി പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി പ്രഖ്യാപിച്ച സഹായത്തിലേക്കാണ് നല്‍കുക. കളിയിലെ ബൗണ്ടറികള്‍ക്കും സിക്‌സറുകള്‍ക്കും മാത്രമല്ല റണ്‍സിനും ബൗളിനുമെല്ലാം വിവിധ സ്ഥാപനങ്ങള്‍ സഹായത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത തുകയാണ് ഖത്തര്‍ ചാരിറ്റിക്ക് നല്കുക.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് നിഷാം ഇസ്മാഈല്‍ എന്‍ ടി, ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍, ട്രഷറര്‍ രഞ്ജിത്, സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷാഫി, ടൈറ്റില്‍ സ്‌പോണ്‍സര്‍ സുഹൈര്‍, മുന്‍ പ്രസിഡന്റ് ഷെജി വലിയകത്ത്, അഡൈ്വസറി ചെയര്‍മാന്‍ ഷാജി അലില്‍ എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!