Connect with us

Community

ഐ സി സി യൂത്ത് വിംഗ് രക്തദാന ക്യാമ്പ് നടത്തി

Published

on


ദോഹ: ഐ സി സി യൂത്ത് വിംഗ് ഹമദ് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണ്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗ്രാന്‍ഡ് മാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രക്തദാന ക്യാമ്പിന്റെ വിജയം സമുദായാംഗങ്ങളുടെ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും തെളിവാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹര്‍ഷവര്‍ദന്‍ പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. രക്തദാനമെന്നത് മനുഷ്യത്വത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന മഹത്തായ പ്രവൃത്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ സി സി യൂത്ത് വിങ് ചെയര്‍മാന്‍ എഡ്വിന്‍ സെബാസ്റ്റ്യന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജോയിന്റ് കണ്‍വീനര്‍ പല്ലവി ജയരാജ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, ഉന്നതാധികാര സമിതി അംഗങ്ങള്‍, സമുദായ നേതാക്കള്‍, അനുബന്ധ സംഘടനാ നേതാക്കള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. യൂത്ത് വിംഗ് വെല്‍ഫെയര്‍ കണ്‍വീനര്‍ ബ്രമ്മകുമാര്‍ നന്ദി പറഞ്ഞു.


error: Content is protected !!