

ദോഹ: യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുഹൂര്‍ മീറ്റ് ശ്രദ്ധേയമായി. സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും വ്യാപാര- വ്യവസായ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഒന്‍പത് വര്‍ഷമായി യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരാറുണ്ട്. പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമദാനില്‍ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടികള്‍ പ്രശംസനീയവും അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.


ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക ഐക്യമാണെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.
യൂണിറ്റി ചെയര്‍മാന്‍ കെ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ എ പി ഖലീല്‍ സ്വാഗതം പറഞ്ഞു. അബ്ദുസലാം മാസ്റ്ററുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, ജാബിര്‍ ബേപ്പൂര്‍, മന്‍സൂര്‍ അഹ്‌മദ്, സക്കരിയ മണിയൂര്‍, സിദ്ദീഖ് വാഴക്കാട്, നിസ്താര്‍ പട്ടേല്‍, ഷമീര്‍ വലിയവീട്ടില്‍, മുനീര്‍ സലഫി, മുജീബ്‌റഹ്‌മാന്‍ മിഷ്‌ക്കാത്തി, അഡ്വ. ഇസ്സുദ്ദീന്‍,
അഡ്വ. സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂനിറ്റി സ്ഥാപക ചെയര്‍മാന്‍ പി എ അബൂബക്കര്‍, ഷറഫ് പി ഹമീദ്, ഉസ്മാന്‍ കല്ലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
സംഘടനകളിലും പ്രവര്‍ത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞു. യൂണിറ്റി കോഓര്‍ഡിനേറ്റര്‍ വി സി മഷ്ഹൂദ് നിയന്ത്രിച്ച പരിപാടിയില്‍ യൂണിറ്റി ട്രഷറര്‍ കെ മുഹമ്മദ് ഈസ്സ നന്ദി പറഞ്ഞു.

