ലോകകപ്പ് ജേഴ്‌സി പുറത്തിറക്കി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറിന് രണ്ടു മാസം മാത്രം ബാക്കിയിരിക്കെ ആതിഥേയരായ ഖത്തര്‍ ഫിഫ ലോകകപ്പ് 2022 ജഴ്സികള്‍ പുറത്തിറക്കി. ഹോം മല്‍സരങ്ങള്‍ക്ക് മെറൂണും എവേ മത്സരങ്ങളില്‍ വെള്ളയുമാമ് അന്നാബികളുടെ ജഴ്‌സി. നൈക്കിയാണ് വസ്ത്രങ്ങളുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

city exchange

ഖത്തരി ഹോം കിറ്റ് ഡെസേര്‍ട്ട് മെറൂണിനെ വെള്ള സെറേറ്റഡ് ട്രിം ഉപയോഗിച്ച് ഖത്തറി പതാകയെ പ്രതിഫലിപ്പിക്കുന്നു. നെഞ്ചിന്റെ മുകളിലെ ചിഹ്നം ഖത്തറിന്റെ ആതിഥേയ രാഷ്ട്രപദവിയാണ് ഉയര്‍ത്തിക്കാട്ടുന്നത്. എവേ കിറ്റാകട്ടെ ഖത്തറിന്റെ തീരപ്രദേശത്തെ ഉണര്‍ത്തുന്നു. അതോടൊപ്പം മുത്തുകളുടെ സൂക്ഷ്മമായ ഗ്രാഫിക് ഓവര്‍ലേ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. തീരദേശത്തിന്റെ മുത്തവാരലും അതോടൊപ്പം മണല്‍ കാറ്റിന്റെ ചലനങ്ങളുമായും സാമ്യമുള്ളതാണെന്നും നൈക്കിന്റെ വെബ്‌സൈറ്റ് പറയുന്നു.

നവംബര്‍ 20ന് ഇക്വഡോറിനെതിരായ ഗ്രൂപ്പ് എ മത്സരത്തോടെയാണ് ഖത്തര്‍ ലോകകപ്പിന് തുടക്കമിടുന്നത്. സെനഗലും നെതര്‍ലന്‍ഡുമാണ് ഖത്തറിന്റെ ഗ്രൂപ്പിലെ മറ്റുരാജ്യങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!