ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ തിളക്കമുണ്ടാക്കി റയാന്‍ മജീദ്

Web Desk
1 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിയും സ്റ്റാര്‍ട്ടപ്പുകളിലും ക്രിയേറ്റീവ് ബ്രാന്‍ഡിംഗിലും മികവ് പ്രകടമാക്കുന്ന ഡിസൈനറുമായ റയാന്‍ മജീദ് ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ തിളങ്ങുന്നു. ബില്‍ഡര്‍ഗ്രൂപ്പ്, ഡിസൈന്‍ ബഡ്ഡീസ്, കമ്മ്യൂണിറ്റി ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ നൂതന സ്റ്റാര്‍ട്ടപ്പുകളുടെ സ്രഷ്ടാക്കളില്‍ നിന്നും സി ഇ ഒമാരില്‍ നിന്നും പ്രചോദനം കണ്ടെത്തിയാണ് ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളില്‍ റയാന്‍ യാത്ര ആരംഭിച്ചത്.

city exchange

കമ്മ്യൂണിറ്റികളുമായുള്ള ബന്ധവും സൗഹൃദവും സ്വന്തമായി എന്തെങ്കിലും തുടങ്ങാനുള്ള റയാന്റെ ആഗ്രഹത്തെ ഉണര്‍ത്തുകയും ഡിസൈന്‍, ബ്രാന്‍ഡിംഗ്, മോഷന്‍ ഗ്രാഫിക്‌സ്, ആനിമേഷനുകള്‍ എന്നിവയില്‍ വൈദഗ്O്യമുള്ള സംരംഭമായ artofwave.in-ന് തുടക്കം കുറിക്കുകയും ചെയ്തു.

www.artofwave.in-ലൂടെ, അന്താരാഷ്ട്ര, പ്രാദേശിക ക്ലയന്റുകളുമായി സഹകരിക്കാന്‍ റയാന് അവസരമുണ്ട്.

സ്റ്റാര്‍ട്ടപ്പുകളോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്ന റയാന്‍ ക്രിയേറ്റീവ് സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. അര്‍പ്പണബോധത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ നടത്തിപ്പിനും വിജയിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളുടെയും ഡിസൈനുകളുടെയും ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനുമുള്ള വഴിയിലാണ് റയാന്‍.

- Advertisement -
Ad image

റയാന്റെ സംരംഭകത്വ യാത്രയും ദര്‍ശനവും നേതൃത്വഗുണങ്ങളും ചേര്‍ന്ന് നിര്‍വചിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളോടും ഡിസൈനുകളോടുമുള്ള അഭിനിവേശം മാത്രമല്ല, വാണിജ്യ- വ്യാപാര ലോകത്ത് മികച്ച സ്വാധീനം ചെലുത്താനുള്ള കാഴ്ചപ്പാടും കൂടിയാണ്.

സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ശക്തിയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള റയാന്‍ അസാധാരണമായ ഡിസൈന്‍ സേവനങ്ങള്‍ നല്‍കുന്നതിന് മാത്രമല്ല, സാമൂഹിക മാറ്റത്തിന് ഉത്തേജകമായി വര്‍ത്തിക്കുന്ന ഒരു സ്വപ്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഡിസൈനറും എഴുത്തുകാരനും പ്രഭാഷകനുമായ മജീദ് നാദാപുരത്തിന്റേയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരിയും ഡിജിറ്റൽ ക്രിയേറ്ററും എഴുത്തുകാരിയുമായ നസീഹ മജീദിന്റേയും ഇളയ മകനാണ് റയാന്‍ മജീദ്.

Share This Article
Leave a Comment
error: Content is protected !!