
ദോഹ: വാഹനാപകടത്തെ തുടര്‍ന്ന് മമ്പറം സ്വദേശി ഖത്തറില്‍ നിര്യാതനായി. മമ്പറം കീഴത്തൂര്‍ സ്വദേശി വൈശ്യന്‍ കടാങ്കോട്ടെ എ പി സഫ്‌വാന്‍ (22) ആണ് മരിച്ചത്. ദോഹയില്‍ ജിറ്റ്‌കോ പ്രൊഡക്ട്‌സ് ജീവനക്കാരനായിരുന്നു.

പിതാവ്: വി കെ നാസര്‍. മാതാവ്: എ പി സറൂജ. സഹോദരങ്ങള്‍: സിനാന്‍, മുഹമ്മദ് സികാന്‍.
ഖബറടക്കം 16ന് രാവിലെ എട്ടു മണിക്ക് കീഴത്തൂര്‍ ജുമാ മസ്ജിദില്‍.
