Community
10, 20, 30 പ്രമോഷനുമായി റവാബി
ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബി ഷോപ്പര്‍മാരെ അമ്പരപ്പിക്കുന്ന ആവേശകരമായ പ്രമോഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഖത്തറിലുടനീളമുള്ള റവാബി സ്‌റ്റോറുകള്‍ 10, 20, 30 പ്രമോഷനുമായി അവിശ്വസനീയമായ ഉത്പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഗാര്‍ഹിക അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ അവിശ്വസനീയമായ ഡീലുകളോടെ ഷോപ്പിംഗ് അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ സാധിക്കുന്ന തരത്തിലാണ് രണ്ടാഴ്ചത്തെ പ്രമോഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
10, 20, 30 പ്രമോഷന്റെ ഭാഗമായി ആയിരത്തിലധികം ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. അതില്‍ 350 എണ്ണം 100 സൂപ്പര്‍- ഡ്യൂപ്പര്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഉത്പന്നങ്ങളാണ്. ദൈനംദിന അവശ്യവസ്തുക്കളോ സമ്മാനങ്ങളോ യാത്രകളോ ഉള്‍പ്പെടെ എല്ലാവരുടെയും ജീവിതശൈലി ആവശ്യങ്ങള്‍ നിറവേറ്റുന്ന പോക്കറ്റ്-ഫ്രണ്ട്ലി വിലകള്‍ ഹൈലൈറ്റ് ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ പറഞ്ഞു.
അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ മികച്ച തെരഞ്ഞെടുപ്പ് റവാബി വാഗ്ദാനം ചെയ്യുന്നു. യാത്ര ചെയ്യുന്നവര്‍ക്ക് ചൂടുള്ള ഭക്ഷണ ഓപ്ഷനുകള്‍, സ്വാദിഷ്ടമായ കേക്കുകള്‍, ഡെലി ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രലോഭിപ്പിക്കുന്ന ഒരു നിരയുണ്ട്. കൂടാതെ, റവാബിയുടെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ വിഭാഗം വസ്ത്രങ്ങള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കായിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഖത്തറില്‍ ഉടനീളമുള്ള റവാബിയുടെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് മാമാങ്കത്തില്‍ പങ്കെടുക്കാം. ഖത്തറിലെ അഹ്‌ലന്‍ ലോഞ്ചുള്ള ഏറ്റവും വലിയ പ്രീമിയം ഹൈപ്പര്‍മാര്‍ക്കറ്റായ ഇസ്ഗാവയിലെ മുന്‍നിര റവാബി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഖത്തറിലെ ജനങ്ങളെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൂപ്പര്‍-ഡ്യൂപ്പര്‍ പ്രൊമോഷന്‍ ഉത്പന്നങ്ങള്‍ ഫാക്ടറി വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ലിറ്റര്‍ പ്രഷര്‍ കുക്കര്‍ 20 റിയാലിനും അഞ്ച് ലിറ്റര്‍ 30 റിയാലിനും ഇലക്ട്ര ഡ്രൈ അയണ്‍ ബോക്‌സിന് 20 റിയാല്‍, ലോട്ടസ് ജാസ്മിന്‍ അരിക്ക് 20 റിയാല്‍, ബല്‍കീസ് സണ്‍ഫ്‌ളവര്‍ ഓയില്‍ 700 മില്ലി ലിറ്ററിന്റെ രണ്ടെണ്ണത്തിന് 10 റിയാല്‍, സിയറ ചിക്കന്‍ 1200 ഗ്രാം രണ്ട് പാക്കിന് 20 റിയാല്‍, പക്് ക്രീം ചീസ് 200 ഗ്രാമിന്റെ മൂന്ന് പീസിന് 20 റിയാല്‍, ഫെയറി മാസ്‌ക് പ്ലസ് ലെമണ്‍ 1.35 ലിറഅറര്‍ 10 റിയാല്‍, ഹൈ ക്വാളിറ്റി ക്ലോത്ത് ഡ്രയര്‍ 20ന് തുടങ്ങിയവയാണ് ഉത്പന്നങ്ങളുടെ വില.
ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘റവാബി വാവ് പ്രൈസ്’ അവതരിപ്പിക്കുന്നു.
പുതിയ സംരംഭത്തിന്റെ ഭാഗമായി റവാബി പ്രൈസ് ബോര്‍ഡ് അവതരിപ്പിക്കുന്നു. മികച്ച ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത മഞ്ഞ ബോര്‍ഡ് സ്റ്റോറിലെ മികച്ച ഡീലുകള്‍ കണ്ടെത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കും.
റവാബിയുടെ പ്രമോഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും https://rawabihypermarket.com/promotions/ സന്ദര്‍ശിക്കാവുന്നതാണ്.