

ദോഹ: ഇടുക്കി- കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ അഖില കേരള വടംവലി മാമാങ്കം നടത്തുന്നു.

പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റര്‍ ലോഞ്ചും പരിപാടിയുടെ മീഡിയാ പാര്‍ട്ണറായ 98.6 എഫ് എമ്മിന്റെ സ്റ്റുഡിയോയില്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് അജി കുര്യാക്കോസ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

റേഡിയോ മലയാളം 98.6 എഫ് എം പ്രോഗ്രാം ഹെഡ് നൗഫല്‍ അബ്ദുല്‍ റഹ്മാന്‍, അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് തേക്കാനത്ത്, മഹേഷ് മോഹന്‍, കണ്‍വീനര്‍ ജയ്‌മോന്‍ കുറിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രമുഖ ആര്‍ ജെകളായ പാര്‍വ്വതി കല്യാണി, ജിബിന്‍, സൂരജ് എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 27ന് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സാന്നിധ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ പുരുഷന്മാരുടെ 560 കിലോ വിഭാഗം, സ്ത്രീകളുടെ 500 കിലോ വിഭാഗം എന്നിവ കൂടാതെ 17 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗം എന്നിങ്ങനെ വിവിധ തലത്തിലുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലും നിന്നുള്ള നിരവധി വടംവലി ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ കുട്ടികളുടെ രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.
പരിപാടിയില്‍ പ്രമുഖ സിനിമാ താരം ഹരി പ്രശാന്ത് വര്‍മ്മ മുഖ്യാതിഥിയായിരിക്കും. പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 31236370, 55432399 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

