

ദോഹ: അല്‍ വക്‌റ മെയിന്‍ റോഡ് പ്രൊജക്ടിന്റെ ഭാഗമായി ഗാന്‍ട്രി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അല്‍ വക്‌റ ടണലിലേക്കും അല്‍ വക്‌റ ഇന്റര്‍സെക്ഷനിലേക്കും ഉള്‍പ്പെടെ അല്‍ വക്‌റയിലേക്കുള്ള റോഡ് അടച്ചിടും. സിഗ്നലുകളും മറ്റ് ഉപകരണങ്ങളേയും പിന്തുണക്കുന്ന ഉയര്‍ന്ന ലോഹഘനയാണ് ഗാന്‍ട്രി.

ജൂലായ് ഒന്നാം തിയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ പത്തു മണി വരെ എട്ടു മണിക്കൂര്‍ നേരത്തേക്കാണ് റോഡ് അടച്ചിടുകയെന്ന് പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ ട്വീറ്റ് ചെയ്തു. ഈ സമയത്ത് ബര്‍വ വില്ലേജിലേക്കും തുടര്‍ന്ന് അല്‍ വക്‌റ ന്യൂ റോഡിലേക്കം സഞ്ചരിച്ച് ട്രാഫിക്ക് സിഗ്നലുകള്‍ അനുസരിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്താമെന്ന് അശ്ഗാല്‍ അറിയിച്ചു.
