ലഹരിക്കെതിരെ ഒരു ഗോള്‍

Web Desk
1 Min Read

കുന്നുംപുറം: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ ഒരു ഗോള്‍’ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി ടി എ പ്രസിഡന്റ് സുധീര്‍ കെ ഖാലിദ് സ്‌കൂള്‍ പ്രധാനധ്യാപിക കെ ബിന്ദുവിന് ഫുട്‌ബോള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ദേവസേന ആദ്യ കിക്ക് എടുത്തു.

city exchange

മയക്ക് മരുന്നുകളെ കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശമെന്നും ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ സമൂഹത്തില്‍ വളര്‍ത്തി എടുക്കാനും അന്താരാഷ്ട്ര തലത്തില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കുകയുമാണ് ഈ വര്‍ഷത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നതെന്നും ബിന്ദു ടീച്ചര്‍ പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, സ്‌കൂള്‍ കൗണ്‍സിലര്‍ അഖില എം എസ്, സ്മിത എം ആര്‍, മേരി വി എ, ക്ലബ്ബ് അംഗങ്ങളായ ദേവസേന, മുഹമ്മദ് യാസിര്‍, സിനാജ് കെ എസ്, എയ്ബല്‍ ആന്റോ, കെസിയ പ്രമോദ്, ഫാത്തിമത്തുല്‍ ആരിഫ, അഭിനവ് ടി എസ്, ആകശ് കെ എ, രോഹിത്ത് പി ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!