സോക്ക- പാന്‍ ഏഷ്യന്‍ റസ്റ്റോറന്റുമായി ക്രൗണ്‍ പ്ലാസാ

Web Desk
3 Min Read

ഷിബ്‌ലി അബ്രഹാം, ബെന്‍സന്‍ അബ്രഹാം, സൗബിന്‍ ഷാഹിര്‍, ദിനേഷ് റായി, ഭാരതി പെരുമാള്‍ എന്നിവര്‍ സോക്ക ഉദ്ഘാടന വേളയില്‍

കൊച്ചി: പ്രോഗ്രസീവ് പാന്‍ ഏഷ്യന്‍ റസ്റ്റോറന്റ് സോക്കയ്ക്ക് ക്രൗണ്‍ പ്ലാസാ കൊച്ചിയില്‍ തുടക്കമാകുന്നു. ജൂണ്‍ 24ന് ആരംഭിച്ച സോക്കയില്‍ പ്രീമിയം ജാപ്പനീസ് പാനീയങ്ങളോടൊപ്പം ടെപ്പന്യാക്കി ഗ്രില്‍, സുഷി, ഡിം-സംസ് തുടങ്ങി ആസ്വാദ്യകരമായ ഏഷ്യന്‍ രുചികളില്‍ ജാപ്പനീസ്, മലായ്, സിംഗപ്പൂരിയന്‍, തായ്, ഇന്തോനേഷ്യന്‍, ചൈനീസ് വിഭവങ്ങളാണ് വ്യത്യസ്തത ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.

city exchange

കൊച്ചിയിലെ ആദ്യത്തെ പ്രോഗ്രസീവ് പാന്‍ ഏഷ്യന്‍ റസ്റ്റോറന്റ് എന്ന നിലയില്‍ സോക്കയുടെ തുടക്കത്തെ വലിയ പ്രതീക്ഷയോടെയാണ് പിന്നണി പ്രവര്‍ത്തകരും ഉപയോക്താക്കളും കാണുന്നത്. കൊച്ചിയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളും ഇന്‍ഫ്‌ളുവന്‍സേഴ്‌സും പങ്കെടുത്ത റെഡ് കാര്‍പെറ്റ് സ്വീകരണവും തത്സമയ വിനോദവും ഉള്‍പ്പെടെയാണ് മികച്ച ഉദ്ഘാടന പരിപാടികള്‍ അരങ്ങേറിയത്.

ജാപ്പനീസ് ഭാഷയില്‍ സര്‍ഗ്ഗാത്മകത എന്നര്‍ഥം വരുന്ന വാക്കാണ് സോക്കയെന്ന് കെ ജി എ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബെന്‍സണ്‍ എബ്രഹാം വിശദമാക്കി. ലോകമെമ്പാടുമുള്ള അതിഥികളെ ആകര്‍ഷിക്കുന്നതിന് ലോകോത്തര സൗകര്യങ്ങളും ആഡംബരങ്ങളും ഒരുക്കി അത്യന്താധുനിക ഡിസൈനിലാണ് ഔട്ട്‌ലെറ്റ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. പ്രാചീന ചൈനയിലെ പോസിറ്റിവിറ്റിയുടെ പ്രതീകമായ പ്രകാശകിരണങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സോക്കയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. അതോടൊപ്പം ജാപ്പനീസ് കിന്റ്‌സുഗി* പോലെ വിലമതിക്കാനാവാത്ത ഹൃദ്യാനുഭവവും ഉള്‍പ്പെടുന്നതാണ് സോക്കയിലെ അന്തരീക്ഷം. (തകര്‍ന്നു പോയ കഷണങ്ങള്‍ സ്വര്‍ണവും ചേര്‍ത്ത് ക്ഷമയോടെ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ജാപ്പനീസ് കലയാണ് കിന്റ്‌സുഗി. ആദിമ രൂപത്തേക്കാള്‍ വളരെ മനോഹരവും വിലയേറിയതുമായിരിക്കും കിന്റ്‌സുഗി).

- Advertisement -
Ad image

കേരളത്തിലെ ഏറ്റവും ജനപ്രിയമായ പാന്‍ ഏഷ്യന്‍ റസ്റ്റോറന്റിന്റെ കാഴ്ചപ്പാടുകള്‍ക്കായി രുചികരമായി തയ്യാറാക്കിയ വിഭവങ്ങളുടെ ക്യൂറേറ്റ് ചെയ്ത മെനുവാണ് തങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ ദിനേശ് റായ് പറഞ്ഞു. അതിഥികളുമായി പുതിയ അനുഭവം പങ്കിടാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആധികാരിക രുചി വൈവിധ്യങ്ങളോടൊപ്പം ഇന്ത്യന്‍ രുചിയുടെ മാസ്മരികതയും കൂടി ചേര്‍ത്താണ് തങ്ങള്‍ മെനു രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ആധുനികവും ആധികാരികവുമായ രുചി മിശ്രിതം പുത്തന്‍ പ്രോഗ്രസീവ് പാന്‍ ഏഷ്യന്‍ പാചകരീതി അനുഭവിപ്പിക്കും.

ഫ്യൂഷന്‍ തപസ് ലോഞ്ച് സ്‌കൈ ഗ്രില്ലിന്റെ മഹത്തായ വിജയത്തിന് ശേഷം അതിഥികളെ സന്തോഷിപ്പിക്കാനുതകുന്ന വിധത്തില്‍ ആറിലേറെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ തെരഞ്ഞെടുത്ത പാന്‍ ഏഷ്യനില്‍ സവിശേഷമായ ഭോജന ആശയമാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഓപ്പറേഷനല്‍ മാനേജര്‍ ഭാരതി പെരുമാള്‍ പറഞ്ഞു. അതോടൊപ്പം മിക്‌സോളജിസ്റ്റ് തയ്യാറാക്കിയ പാന്‍ ഏഷ്യന്‍ പാനീയങ്ങളും ചേര്‍ത്താണ് മെനു തയ്യാറാക്കിയിരിക്കുന്നത്. ഇത് കൊച്ചിയില്‍ മാത്രമല്ല കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചി അനുഭവമാണ് സോക്കയിലെ അതിഥികള്‍ക്ക് സമ്മാനിക്കുകയെന്നും ഭാരതി പെരുമാള്‍ വിശദമാക്കി.

വിവിധ രാജ്യങ്ങളിലേക്കും ലോകത്തിലെ പ്രമുഖ പാന്‍ ഏഷ്യന്‍ റസ്റ്റോറന്റുകളിലേക്കുള്ള തങ്ങളുടെ യാത്രകള്‍ക്ക് ശേഷം സ്വന്തം സോസുകള്‍ വികസിപ്പിക്കാനും പാന്‍ ഏഷ്യന്‍ പുരോഗമന വിഭവങ്ങള്‍ തയ്യാറാക്കാനും ലഭിച്ച അവിശ്വസനീയമായ അവസരമാണിതെന്ന് പാന്‍ ഏഷ്യന്‍ മാസ്റ്റര്‍ ഷെഫ് ആനന്ദിനോടൊപ്പം എക്‌സിക്യൂട്ടീവ് ഷെഫ് കലാഷ് പറഞ്ഞു. ഭക്ഷണ യാത്രക്കിടയില്‍ തങ്ങളുടെ എല്ലാ വിശിഷ്ടാതിഥികളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്നും മെനു പുനര്‍വിന്യാസത്തോടൊപ്പം നിരവധി ടേബിള്‍ ആക്ടിവിറ്റികളും പ്രദര്‍ശിപ്പിക്കുകയെന്നത് സോക്ക ഡൈനിംഗ് അനുഭവത്തില്‍ നിന്നും ലഭ്യമാകുമെന്നും അദ്ദേഹം വിശദമാക്കി.

കൊച്ചിയിലെ മാന്ത്രിക ഭക്ഷണാനുഭവത്തിന് മികച്ച സംഭാവനകള്‍ നല്കുന്ന റസ്‌റ്റോറന്റ് അന്തരീക്ഷമുള്ള ക്രൗണ്‍ പ്ലാസാ സോക്കയില്‍ തത്സമയ ടെപന്യാക്കി ഗ്രില്‍, സുഷി ബാര്‍, സ്വകാര്യ ഡൈനിംഗ് റൂം എന്നിവ ഉള്‍പ്പെടെ 72 അതിഥികള്‍ക്ക് വരെ എല്ലാ രാത്രികളിലും ആസ്വാദ്യകരമായ വിഭവങ്ങള്‍ ആസ്വദിക്കാനാവും.

Share This Article
Leave a Comment
error: Content is protected !!