Connect with us

Business

യൂറോപ്പിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇ-കാന

Published

on


കൊച്ചി/ കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി നിക്ഷേപ രംഗത്ത് ഇന്ത്യയിലും ജി സി സി രാജ്യങ്ങളിലും വളര്‍ച്ച നേടിയ ഇ-കാന യുറോപ്പിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി യുകെയില്‍ ഇ-കാനയുടെ കമ്പനി സ്ഥാപിക്കാനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് സി ഇ ഒ അഭിഷ് കൃഷ്ണന്‍ പറഞ്ഞു.

നിയമപ്രകാരമുള്ള നികുതി സംബന്ധവും ഇന്‍കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകള്‍ക്കു പുറമെ ബ്ലോക്ക് ചെയിന്‍, വാലറ്റ്, എക്സ്ചേഞ്ച്, ബാങ്ക് അക്കൗണ്ട് എന്നിവയും സജ്ജമാക്കിക്കഴിഞ്ഞു. എക്സ്ചേഞ്ചിന്റെ വിപണനം ഉടന്‍ ആരംഭിക്കും. ആദ്യമായാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ക്രിപ്റ്റോ കോയിന്‍ എക്സ്ചേഞ്ച് യുറോപ്പിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്നും അഭിഷ് കൃഷ്ണന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്കും സുരക്ഷിതവും സുതാര്യവുമായ ക്രിപ്റ്റോ നിക്ഷേപത്തിന് അവസരമൊരുക്കിയതാണ് ഇ-കാനയുടെ വളര്‍ച്ചയ്ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി ബ്ലോക് ചെയിന്‍, കോയിന്‍, ഡിജിറ്റല്‍ എക്സ്ചേഞ്ച്, വാലറ്റ് എന്നിവയുള്ള അപൂര്‍വം ക്രിപ്റ്റോ കമ്പനികളിലൊന്നാണ് ഇ-കാന. ഉയര്‍ന്ന നിരക്കിലുള്ള ആദായസാധ്യതകള്‍ക്കു പുറമെ ഇ-കാനയിലെ ക്രിപ്റ്റോ നിക്ഷേപങ്ങള്‍ ഓട്ടോമൊബീല്‍, ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഇ-കോമേഴ്സ്, റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി, ആതിഥേയ വ്യവസായം എന്നീ മേഖലകളില്‍ ഉപയോഗിക്കാവുന്നതാണെന്ന സൗകര്യവുമുണ്ട്.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ക്രിപ്റ്റോ കറന്‍സി ട്രേഡിംഗിലൂടെ ഉയര്‍ന്ന ലാഭം നേടാനുള്ള അവസരമാണ് ഇ-കാന ഒരുക്കുന്നതെന്നും 5000 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഇനിഷ്യല്‍ കോയിന്‍ ഓഫറുകള്‍ (ഐസിഒ) ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രമുഖ ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഇആര്‍സി 20 നെറ്റ് വര്‍ക്കാണ് ഇ-കാനയും ഉപയോഗിക്കുന്നത്. അതത് രാജ്യങ്ങളിലെ നിയമങ്ങളും ബാധകമാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ട്രിംഗ് ആക്റ്റ് അനുശാസിച്ചാണ് പ്രവര്‍ത്തനം. കെവൈസി സംവിധാനത്തിനായി ഡിജിലോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും അഭിഷ് കൃഷ്ണന്‍ പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!