Connect with us

Business

50 ലക്ഷം രൂപയുടെ ജാക്പോട്ട് സീസണ്‍ 3 പ്രഖ്യാപിച്ച് അസറ്റ് ഹോംസ്

Published

on


കൊച്ചി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി അസറ്റ് ഹോംസ് അസറ്റ് ജാക്പോട്ട് പദ്ധതിയുടെ സീസണ്‍ 3 പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അസറ്റ് ഹോംസ് പദ്ധതികളില്‍ പാര്‍പ്പിടങ്ങള്‍ ബുക്കു ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അതേ ബുക്കിംഗില്‍ 50 ലക്ഷം രൂപ ഇളവു നല്‍കുന്നതാണ് അസറ്റ് ജാക്പോട്ട് ഓഫറെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി അറിയിച്ചു. ആദ്യ രണ്ടു സീസണുകളില്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് പുതിയ സീസണ്‍ പ്രഖ്യാപനം.

നിലവില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളിലായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 32 പ്രീമീയം പാര്‍പ്പിട പദ്ധതികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കാണ് അസറ്റ് ജാക്പോട്ട് ഓഫര്‍ ബാധകമാവുക. 2025 ജൂണ്‍ അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. പര്‍ച്ചേസ്, ബുക്കിംഗ് തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിലൂടെ സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ ജാക്പോട്ട് സീസണ്‍ 3 സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

82 പദ്ധതികളാണ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയത്. ഗുണനിലവാരത്തിനൊപ്പം സമയബന്ധിത നിര്‍മാണവും ചേര്‍ന്നതാണ് അസറ്റ് ഹോംസിന്റെ പ്രതിബദ്ധതയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് assethomes.in


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!