ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകന്‍ ബാലഗംഗാധരന്‍ നായര്‍ നിര്യാതനായി

Web Desk
1 Min Read

ആലുവ: ചലച്ചിത്ര, മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആലുവ പട്ടേരിപുറം നസ്രത്ത് റോഡില്‍ കൃഷ്ണ വിലാസത്തില്‍ ബാലഗംഗധരന്‍ നായര്‍ (72) നിര്യാതനായി.
തട്ടാംപടി പെരുമറ്റത്ത് വീട്ടില്‍ പരേതരായ കെ ചെല്ലപ്പന്‍ നായരുടെയും ഭഗീരഥി അമ്മയുടെയും മകനാണ്.

city exchange

ഭാര്യ: സരസ്വതി നായര്‍ (അധ്യപിക, അമൃത സ്‌കൂള്‍ ഇടപ്പള്ളി). മകന്‍: അവിനാഷ് നായര്‍ (ബിസിനസ് ഹെഡ്, എഫ് എം സ്റ്റേഷന്‍ റേഡിയോ സിറ്റി ബെഗളൂരു). മരുമകള്‍: ശരണ്യ നായര്‍. സഹോദരങ്ങള്‍: ശശിധരന്‍ നായര്‍, ചന്ദ്രിക നായര്‍.

സംസ്‌കാരം ഇന്ന് (ശനി) വൈകിട്ട് നാലിന് യു സി കോളേജ് എന്‍ എസ് എസ് സ്മശാനത്തില്‍.

- Advertisement -
Ad image

മെട്രോ വാര്‍ത്ത, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് അഡൈ്വസറായിരുന്നു. ദീര്‍ഘകാലം കേരള കൗമുദി, വീക്ഷണം, ധനം, ബിസിനസ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!