‘ഭാവി നശിപ്പിക്കുന്നത് തടയാന്‍ താങ്കള്‍ക്ക് ഇനിയും അവസരമുണ്ട്’; കര്‍ണാടക മുഖ്യമന്ത്രിക്ക് 17കാരിയുടെ ട്വീറ്റ്

Web Desk
1 Min Read

ബംഗളൂരു: തങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ ഇനിയും അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് കര്‍ണാടക ഹിബാജ് നിരോധനത്തിനെതിരായ പോരാട്ടത്തിലെ മുന്‍നിരക്കാരിയായ 17കാരി. സംസ്ഥാനതല കരാത്തെ ചാമ്പ്യന്‍ കൂടിയായ ആലിയ അസ്സദിയാണ് മുഖ്യമന്ത്രിയോട് തന്റെ അഭ്യര്‍ഥന നടത്തിയത്.
ഈ മാസം അവസാനത്തോടെ നടക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്നത് ഹിജാബ് നിരോധനത്തില്‍ ബുദ്ധിമുട്ടുന്ന നിരവധി വിദ്യാര്‍ഥിനികള്‍ക്ക് പ്രയാസമാകുമെന്ന് ആലിയ വിശദമാക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഭാവി നശിപ്പിക്കാതിരിക്കാന്‍ താങ്കള്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാമെന്ന തീരുമാനം താങ്കള്‍ കൈക്കൊള്ളണമെന്നും തങ്ങള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും ഈ അപേക്ഷ പരിഗണിക്കണമെന്നും ആലിയ അസ്സദി ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സംസ്ഥാന കരാത്തെ ചാംപ്യന്റെ അഭ്യര്‍ഥന.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചവരിലൊരാളാണ് ആലിയ അസ്സാദി. കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചതിനെ തുടര്‍ന്ന് ഇവര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക ഹൈക്കോടതി പറയുന്നത്. അതുകൊണ്ടുതന്നെ ഹിജാബഹ് നിര്‍ബന്ധമായും ക്ലാസ്് മുറികളില്‍ ധരിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിഷ്‌കര്‍ഷിച്ച ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
എന്നാല്‍ ഹൈക്കോടി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അടിയന്തിരമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!