കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി

Web Desk
1 Min Read

റിയാദ്: മുന്നു മാസം മുമ്പ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി.
റിയാദ് മുവാസാത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുന്ദമംഗലം പോലൂര്‍ തയ്യില്‍ പരേതനായ അബ്ദുല്ല മൗലവിയുടെ മകന്‍ അബ്ദുല്‍ ഹക്കീം (32) ആണ് മരിച്ചത്.
ജൂണ്‍ മൂന്നിനാണ് ഇദ്ദേഹം അപകടത്തില്‍ പെട്ടത്. തലക്ക് ക്ഷതമേറ്റിരുന്നു. ഇതിനിടെ മൂന്നു പ്രാവശ്യം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം സാധിച്ചിരുന്നില്ല.ആമിനയാണ് അബ്ദുല്‍ ഹക്കീമിന്റെ മാതാവ്. ഭാര്യ: പി.കെ. റെസ്നി, സഹോദരങ്ങള്‍: സുഹറാബി പെരിങ്ങളം, മുഹമ്മദലി (അധ്യാപകന്‍ എ.എല്‍.പി സ്‌കൂള്‍ കോണോട്ട്), ജമാലുദ്ദീന്‍ (അധ്യാപകന്‍, എ.എം.എല്‍.പി സ്‌കൂള്‍ എരവന്നൂര്‍).മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!