

ദോഹ: കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനും രോഗമുക്തമായതിനും ശേഷമുള്ള പ്രതിരോധ ശേഷി സാധുത 12 മാസമായി ദീര്‍ഘിപ്പിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒന്‍പത് മാസമായിരുന്നു പ്രതിരോധ ശേഷിയുടെ സാധുതാ കാലവധിയായി കണക്കാക്കിയിരുന്നത്.

കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നില പരിഗണിക്കാതെ പ്രതിരോധ ശേഷി കാലാവധി 12 മാസമായി കണക്കാക്കുന്നുണ്ട്. ശാസ്ത്രീയവും ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പുതിയ തീരുമാനമെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്.
