

തിരുവനന്തപുരം. സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ധനമന്ത്രി സഭയില്‍വെക്കും.

എല്ലാ വിഭാഗത്തില്‍പ്പെടുന്നവരുടേയും ജീവിതം മെച്ചെപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടാകാനുള്ള സാധ്യതയുണ്ട്. സംരഭക മേഖലയെ പ്രോത്സാഹിപ്പിക്കുക, കുടുംബശ്രീ വഴിയുള്ള പദ്ധതികള്‍ എന്നിവയും ബജറ്റിലുണ്ടാകുമെന്നാണ് സൂചന

നികുതി വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണെന്ന് ധനമന്ത്രി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

