ഉയരത്തില്‍ ചാടി രണ്ടാം സ്വര്‍ണം നേടി ഖത്തര്‍

Web Desk
1 Min Read

ടോക്യോ: അഭിമാന നിമിഷം പിന്നേയും. ടോക്യോ ഒളിംപിക്‌സിലെ മെഡല്‍ പട്ടികയില്‍ രണ്ടാം സ്വര്‍ണവും എഴുതിച്ചേര്‍ത്ത് ഖത്തര്‍.
മുതാസ് ബര്‍ഷിമാണ് പുരുഷന്മാരുടെ ഹൈജംപില്‍ സ്വര്‍ണം നേടി ഖത്തറിന്റെ യശസ്സുയര്‍ത്തിയത്. ഇറ്റലിയുടെ ഗ്യാന്‍മാര്‍ക്കോ ടംബേരിയോടൊപ്പം 2.37 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ബര്‍ഷിം സ്വര്‍ണം പങ്കിട്ടത്.
ഭാരോദ്വഹന മത്സരത്തില്‍ ഫാരിസ് ഇബ്രാഹിം അല്‍ബാഖ് സ്വര്‍ണം നേടി ഒരു ദിവസം പിന്നിടുമ്പോഴേക്കും ഖത്തര്‍ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കുകയായിരുന്നു. ഖത്തറിലെ മാത്രമല്ല ഗള്‍ഫ് മേഖലയിലെ ആദ്യ ഒളിംപിക് സ്വര്‍ണമാണ് കഴിഞ്ഞ ദിവസം ഫാരിസ് ഇബ്രാഹിം സ്വന്തമാക്കിയത്.
അതേസമയം ബീച്ച് വോളിബാളില്‍ ഷരീഫ് യൂനുസും അഹമ്മദ് തിജാനും അടങ്ങുന്ന ഖത്തരി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ പോളണ്ട്- ഇറ്റലി മത്സരത്തിലെ ജേതാക്കളുമായാണ് ഖത്തര്‍ ഏറ്റുമുട്ടുക.

city exchange
Share This Article
Leave a Comment
error: Content is protected !!