

ദോഹ: രാജ്യത്തെ റീട്ടെയില്‍ വ്യവസായത്തിലെ പ്രമുഖരായ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

2024 ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാനാവും.

ഗ്രാന്റ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ എട്ട് വിജയികള്‍ക്കുള്ള 80000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഓരോ ഭാഗ്യശാലിക്കും 10000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി ലഭിച്ചത്. ഉപഭോക്താക്കള്‍ക്ക് മ്യൂസിക്കല്‍ നൈറ്റ് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാന്റ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പ്രൈസ് ഡിസ്ട്രിബൂഷനു നേതൃത്വം നല്‍കി. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, മാള്‍ മാനേജര്‍ നവാബ്, വെയര്‍ഹൗസ് മാനേജര്‍ റിയാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, എഎംഎം പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മെഗാ പ്രൊമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ഡിസംബര്‍ 26ന് നടക്കും. എട്ട് പേര്‍ക്ക് 10000 ഖത്തര്‍ റിയാല്‍ വീതം ക്യാഷ് പ്രൈസും മെഗാ ബമ്പര്‍ സമ്മാനമായി 2 ബ്രാന്റ് ന്യൂ ചങ്കന്‍ സി എസ് കാറുകളുമാണ് ഭാഗ്യവിജയികളെ കാത്തിരിക്കുന്നത്.
ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കൈന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, പ്ലാസ മാള്‍ (ഷോപ്പുകള്‍ 91 ആന്റ് 170), ഉംഗാര്‍ണ്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകെയര്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗ്രാന്റ് മാള്‍ ഔട്ട്ലെറ്റുകളിലും പ്രമോഷന്‍ ലഭ്യമാണ്.
എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും ഗോള്‍ഡ് ബാറുകളും ക്യാഷ് പ്രൈസുകളും നല്‍കി നിരവധി വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്റ് മാളിന് സാധിച്ചിട്ടുണ്ട്.
എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്റ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

